മനുഷ്യന്റെ സ്വാഭാവികമായ പരസ്പരസ്പർദ്ധ, അതിന്റെ പരമകാഷ്ഠകളായ യുദ്ധങ്ങൾ എന്നിവയൊക്കെ ഭാഷകളെ സൗന്ദര്യവത്താക്കിയില്ലെങ്കിലും ഏറെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ആത്മാന്വേഷണങ്ങളെക്കാൾ മനുഷ്യർക്ക് പരസ്പരം സഹകരിച്ചും സ്വാധീനിച്ചും പ്രവർത്തിക്കാനുള്ള ഒരു ശക്തമായ ഉപാധിയാണ് ഭാഷ. ......
മേൽവിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു ചെറിയ ആമുഖം
കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ വിവിധ മാധ്യമങ്ങൾ, വാർത്താവതരണങ്ങളിൽ പുലർത്തുന്ന ചില പ്രത്യേകതകൾ ശ്രദ്ധിച്ചപ്പോൾ അതിനിടയാകുന്ന സാഹചര്യങ്ങളെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിച്ചപ്പോൾ ഞെട്ടിക്കുന്ന വസ്തുതകളാണ് അപ്പോൾ ലഭിച്ചത്.
അതായത് കേരളത്തിൽ 2021- 22 സാമ്പത്തിക വർഷം മുതൽ 2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ അനുസരിച്ച് ഇവിടെ പത്രമാധ്യമങ്ങൾക്ക് മാത്രമായി പരസ്യങ്ങൾക്ക് വേണ്ടി 117 കോടി 56 ലക്ഷത്തി 78 ആയിരം രൂപ നൽകിയിട്ടുണ്ട്. 01/01/2026 വരെയുള്ള കണക്കനുസരിച്ച് ഇനി 35 കോടി കൂടി കുടിശ്ശിക നൽകാൻ ഉണ്ട്. ......
ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതിക്കാൻ പരക്കം പായുന്ന പിതാവിന്റെ അവസ്ഥയിലാണ് നിലവിൽ കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും. തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, ആർക്കാണ് ഭൂരിപക്ഷമെന്ന് ഒരു എട്ടുനിലയിൽ പൊട്ടിയ പ്രവചനം പോലും വന്നിട്ടില്ല, പക്ഷേ മുഖ്യമന്ത്രിയുടെ കസേരയിൽ ആര് അമർന്നിരിക്കും എന്നതിനെച്ചൊല്ലി ഗ്രൂപ്പുകളിൽ പോര് മുറുകുകയാണ്. ......
തിരുവനന്തപുരം:കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വികസന ചർച്ചകൾക്കും ക്ഷേമ പദ്ധതികൾക്കുമപ്പുറം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ്. പ്രത്യേകിച്ച്, സംസ്ഥാനത്തെ വോട്ടർമാരിൽ നാലിലൊന്ന് വരുന്ന മുസ്ലിം സമുദായം ഏത് പക്ഷത്തേക്ക് ചായുമെന്നത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഭാവി നിശ്ചയിക്കുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു. ......
തിരുവനന്തപുരം:ലോകം ഒരു കാൽപ്പന്തോളമല്ല, മറിച്ച് കൈവെള്ളയിലെ നെല്ലിക്കയോളം ചുരുങ്ങിയ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പശ്ചിമേഷ്യയിലെ അവസാനിക്കാത്ത സംഘർഷങ്ങൾ നമ്മെ ഓരോ ദിവസവും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കടലിനക്കരെ യു.എസും ഇസ്രയേലും ഇറാനും ചേർന്ന് നടത്തുന്ന ആ അസംബന്ധ നാടകങ്ങളിൽ നമുക്ക് പ്രത്യേകിച്ച് വേഷങ്ങളൊന്നുമില്ലായിരിക്കാം. ......
ഭാവനയെ ചങ്ങലയ്ക്കിടാൻ ഒരു അധികാരശക്തിക്കും കഴിയില്ലെന്ന തത്വം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. എന്നാൽ, ഇരുമ്പഴികൾക്കുള്ളിൽ രൂപംകൊള്ളുന്ന അക്ഷരങ്ങൾ ഭരണകൂടത്തെ ഭയപ്പെടുത്തുമ്പോഴാണ് 'ആവിഷ്കാര സ്വാതന്ത്ര്യം' എന്ന ഭരണഘടനാപരമായ അവകാശം വീണ്ടും വിചാരണ ചെയ്യപ്പെടുന്നത്. ......
'അറിഞ്ഞോ കോമളം, നമ്മുടെ കുശലകുമാരി ഡൽഹിക്ക് പോയിരിക്യാണെന്ന് ...'
ഫോണിലൂടെ അത് പറയുമ്പോൾ മീനാക്ഷിയുടെ ഉള്ളിലെ വികാരം അസൂയയാണോ കുശുമ്പാണോ അതോ മറ്റു വല്ലതുമാണോയെന്ന് നിർണ്ണയിക്കാനാവുമായിരുന്നില്ല .
'കാവ്യകൂഷ്മാണ്ഡം' ഗ്രൂപ്പിലെ സജീവ അംഗങ്ങളാണ് ഇരുവരും. വാർത്തകേട്ട കോമളവല്ലിയുടെ ആകാംക്ഷ റോക്കറ്റ് പോലെ മേലോട്ടുയർന്നു.
'കുശലത്തിന് ഡൽഹീലെന്താ കാര്യം ?'
'ഞാൻ രഹസ്യായിട്ടറിഞ്ഞതാ, വേറെ ആരോടും പറയരുത്.'
മീനാക്ഷി ഇതേ വാചകം പറയുന്നത് ഇപ്പോൾ നാലാമത്തെ ആളിനോടാണ് .
'ഇല്ല ഞാൻ പറയില്ല, മീനാക്ഷി പറയൂ'
'കുശലത്തിന് പഴയ വസ്തുക്കളുടെ ഒരു ബിസിനസ് ഉണ്ടല്ലോ, അതിനുള്ള ചില സാധനങ്ങൾ വാങ്ങാൻ പോയതാണെന്നാണ് നാട്ടുകാരോടൊക്കെ പറഞ്ഞിരിക്കണത്, പക്ഷേ സത്യം അതല്ല.'
ആ അർദ്ധവിരാമത്തിൽ കോമളത്തിന്റെ ആകാംക്ഷ പാരമ്യത്തിലെത്തിയിരുന്നു.
'മീനാക്ഷി പറയൂ.'
'കുശലം ഇന്ത്യൻ പ്രസിഡൻറ് ക്ഷണിച്ചിട്ട് ഡൽഹീല് പോയിരിക്ക്യാണത്രേ, കുശലത്തിന്റെ ആന്റിക് കളക്ഷനെക്കുറിച്ചറിഞ്ഞ് രാഷ്ട്രപതിക്ക് നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ക്ഷണിച്ചൂന്നാണ് രഹസ്യവിവരം.'
കോമളത്തിന്റെ റോക്കറ്റ് മെല്ലെ അവരോഹണത്തിലേക്ക് കടന്നു.
'എന്താ കുശലത്തിന്റെ ഭാഗ്യം .. ......
"വാചാ അർത്ഥം ഹൃദയേ വസതി" എന്ന് പറയാറുണ്ട്. എന്നാൽ സമകാലിക കേരള രാഷ്ട്രീയത്തിൽ വാക്കുകൾ ഹൃദയത്തിലല്ല, മറിച്ച് എതിരാളിയുടെ നെഞ്ചിലേക്ക് എയ്തുവിടുന്ന മൂർച്ചയുള്ള അമ്പുകളായാണ് പരിണമിച്ചിരിക്കുന്നത്. ......
അധികാരത്തിന്റെ ഹുങ്കും അസഹിഷ്ണുതയുടെ രാഷ്ട്രീയവും നിയമസംവിധാനങ്ങളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ആധുനിക കാലഘട്ടത്തിൽ, ഭരണഘടനാ മൂല്യങ്ങളുടെ കാവലാളായി മാറിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അതുൽ ശ്രീധരൻ. കേവലം വിധികളിലൂടെയല്ല, മറിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ഭരണകൂടത്തെയും പോലീസിനെയും നിയമത്തിന്റെ യഥാർത്ഥ പാഠങ്ങൾ അദ്ദേഹം പഠിപ്പിക്കുന്നു. ......
പത്തനംതിട്ട ജില്ല, കേരളത്തിന്റെ മധ്യത്തിരുവിതാന്കൂര് മേഖലയിലെ പ്രധാന ജില്ലയാണ്. 1982-ല്‍ ക്വയിലോൺ, അലപ്പുഴ ജില്ലകളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ച ഈ ജില്ലയില്‍ നിലവില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. ......